നിയമസഭാ സമ്മേളനം തുടങ്ങുന്നു; പുതിയ അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

single-img
28 October 2019

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാലാം നിയമഭയുടെ പതിനാറാം സമ്മേളനം ഇന്നാരംഭിക്കും.ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച വിജയം ഭരണഭക്ഷത്തിന് ആത്മവിശ്വാസം നല്‍കും. യുഡിഎഫ് കോട്ടകളായിരുന്ന വട്ടീയൂര്‍ക്കാവും, കോന്നിയും, പാലായും പിടിച്ചെടുത്ത നേട്ടത്തോടെയാണ് ഭരണപക്ഷം സഭയിലെത്തുക. അതേസമയം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ അരൂര്‍ പിടിച്ചെടുത്തതാകും പ്രതിപക്ഷത്തിന്റെ ആശ്വാസം.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വാളയാര്‍ പീഡനക്കേസിലെ പൊലീസിന്റെ വീഴ്ചയും, മാര്‍ക്ക് ദാന വിവാദവും പ്രതിപക്ഷം സഭയിലുന്നയിക്കും. നവംബര്‍ 21 നാണ് സമ്മേളനം അവസാനിക്കുക.