പശ്ചിമ ബംഗാളില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി: നാലുപേര്‍ അറസ്റ്റില്‍

single-img
28 October 2019

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 2.5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. നാലുപേര്‍ അറസ്റ്റില്‍. ഡയക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് സ്വര്‍ണവേട്ട നടത്തിയത്. ആറു കിലോ സ്വര്‍ണമാണ് പിടികൂടിയത്.

സിലിഗുരിയിലെ ഹൗറയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധന യിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.