അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ തമിഴ്നാട്ടുകാർ: രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും

single-img
28 October 2019

അട്ടപ്പാടിയിലെ കേരള–തമിഴ്നാട് അതിര്‍ത്തിയിലെ ഉള്‍വനത്തില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ തമിഴ്നാട്ടുകാർ. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്, സുരേഷ് , ശ്രീമതി എന്നിവരാണ് വെടിയേറ്റ് മരിച്ചത്.

അഗളി താവളം – ഊട്ടി റോഡില്‍ മഞ്ചക്കണ്ടി വനത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. തണ്ടര്‍ ബോള്‍ട്ട് നാല് സംഘങ്ങളായി തിരിഞ്ഞ് വനത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഏഴംഗ മാവോയിസ്റ്റ് സംഘമാണ് പൊലീസുമായിഏറ്റുമുട്ടിയത്. നാലുപേർ ഏറ്റുമുട്ടലിനിടയിൽ ചിതറിയോടുകയായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടോടെ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. നാളെ രാവിലെ ഒന്‍പതിന് ഒറ്റപ്പാലം സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹങ്ങള്‍ കാട്ടിനുപുറത്ത് എത്തിക്കും.