തിരുവനന്തപുരത്ത് അഞ്ചേമുക്കാലടി നീളമുള്ള സ്വര്‍ണ നിറമുള്ള പെണ്‍മൂര്‍ഖനെ പിടികൂടി വാവ സുരേഷ്; വീഡിയോ കാണാം

single-img
27 October 2019

തിരുവനന്തപുരത്ത് സ്വര്‍ണനിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ്. അഞ്ചേമുക്കാലടി നീളമുള്ള 10 വയസുവരുന്ന പാമ്പിനെയാണ് പിടിതൂടിയത്.കരിക്കകത്തിനു സമീപമുള്ള വീട്ടിലെ പറമ്പില്‍ നിന്നാണ് പാമ്പിനെ പിടിച്ചത്. ഈ വിഡിയോയാണ് ഇപ്പോള്‍ യുട്യൂബില്‍ വൈറലായിരിക്കുന്നത്.

ഗോള്‍ഡന്‍ കോബ്ര എന്നറിയപ്പെടുന്ന പാമ്പാണിത്. ഹൈന്ദവ ആചാരപ്രകാരം സ്വര്‍ണ നാഗമെന്നും സര്‍പ്പമെന്നും അറിയപ്പെടുന്നു. പാമ്പിന്റെ ശീരത്തില്‍ മുറിവുണ്ടായിരുന്നു എന്നാല്‍ ഇത് അപകടമില്ലാത്ത മുറിവാണെന്ന് സുരേഷ് വ്യക്തമാക്കി. സ്വര്‍ണ നിറമുള്ള മൂന്നാമത്തെ പാമ്പിനെയാണ് സുരേഷ് പിടികൂടുന്നത്.