വാളയാര്‍ ബലാത്സംഗക്കേസ്; പ്രതികളെ വെറുതെവിട്ടതിനെ ന്യായീകരിച്ച് വി ടി ബല്‍റാം, എംഎല്‍എയ്ക്ക് താല്‍പര്യം ട്രോളെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍

single-img
27 October 2019

വാളയാറിലെ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടത് വിവാദങ്ങള്‍ ഉയര്‍ത്തുന്നു. അന്വേഷണം നടത്തിയ പൊലീസുകാര്‍ക്കൊപ്പം ആഭ്യന്തരവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും പട്ടികക്ഷേമ വകുപ്പ് ചുമതലുള്ള മന്ത്രി എകെ ബാലനും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുകയാണ്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എകെ ബാലനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരേ പ്രതികരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് യുവഎംഎല്‍എ വിടി ബല്‍റാം.

ക്രിമിനല്‍ കേസ് അന്വേഷിക്കുന്നത് ജനപ്രതിനിധികളുടെ പണിയല്ല, ഇരകള്‍ പട്ടികജാതിക്കാരാണെങ്കില്‍പ്പോലും അന്വേഷണം നടത്തുന്നത് പട്ടികജാതി ക്ഷേമ വകുപ്പോ അതിന്റെ ചുമതലയുള്ള മന്ത്രിയോ അല്ലെന്നാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ വൈറല്‍ പോസ്റ്റിന് മറുപടിയായിട്ടാണ് ബല്‍റാമിന്റെ കുറിപ്പ്.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

‘ക്രിമിനല്‍ കേസ് അന്വേഷണം പ്രാദേശിക ജനപ്രതിനിധികളുടെ പണിയല്ല. ക്രിമിനല്‍ കേസില്‍ ഇരകള്‍ പട്ടികജാതിക്കാരാണെങ്കില്‍പ്പോലും അന്വേഷണം നടത്തുന്നത് പട്ടികജാതി ക്ഷേമ വകുപ്പോ അതിന്റെ ചുമതലയുള്ള മന്ത്രിയോ അല്ല. സെഷന്‍സ് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് നിയമ വകുപ്പാണെങ്കിലും അവര്‍ക്കാവശ്യമായ കൃത്യമായ തെളിവുകളും സാക്ഷികളേയും എത്തിച്ചു കൊടുക്കേണ്ടത് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന പോലീസാണ്.

ക്രിമിനല്‍ ജസ്റ്റീസ് അഡ്മിനിസ്ട്രേഷന്‍ എന്നത് പൊതുവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ്. എന്നിട്ടും ആ പോലീസിന്റെ/ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടാതെ സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത പട്ടികജാതി ക്ഷേമ/നിയമ മന്ത്രിയിലേക്ക് മാത്രം ചോദ്യം വഴിതിരിച്ചുവിടുന്ന നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരോട് തിരിച്ച് ഒരയൊരു ചോദ്യം. നിങ്ങള്‍ക്ക് ഇതു തന്നെയാണോ പണി?’

>>പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള, നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ എ…

Posted by VT Balram on Saturday, October 26, 2019

എന്നാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ ട്രോളുമായി ഇറങ്ങിയ ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

‘പ്രതിപക്ഷത്തിന്റെ പണി മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുമ്പോഴും പ്രതിപക്ഷം നാണംകെട്ട മൗനത്തിലാണ്. സംഭവത്തെക്കുറിച്ച് സംസാരിക്കാതെ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിനെ ട്രോളാനാണ് വിടി ബല്‍റാം വിഷയത്തില്‍ പ്രതികരിച്ചത്. ക്രിമിനല്‍ അന്വേഷണം എംഎല്‍എമാരുടേയും മന്ത്രിയുടേയും പണിയല്ലെന്ന് പറയുന്നത് വര്‍ഗബോധമാണെന്നും, ബല്‍റാം ഇനിയും പക്വത കൈവരിച്ചിട്ടില്ലെന്നും” ഫേയ്സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് കുറിച്ചു.

ബൽറാമിന്റെ നിലവാരം !!പ്രതിപക്ഷത്തുള്ള യുവ MLA യാണ് ശ്രീ.VT ബൽറാം. ഫേസ്ബുക്കിലെ താരം. പാലക്കാട് ജില്ലയിലെ തൃത്താല…

Posted by Harish Vasudevan Sreedevi on Saturday, October 26, 2019