കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ തൂങ്ങി മരിച്ചു; ആത്മഹത്യാ കുറിപ്പില്‍ സഹപാഠികളുടെ പേരുണ്ടെന്ന് സൂചന

single-img
27 October 2019

കണ്ണൂര്‍ : കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ രണ്ട് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലി അശോക്, ആദിത്യ സതീശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അഞ്ജലിയുടെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സഹപാഠികളുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് സൂചന. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.