അസമാവോ ഗ്യാനിന്റെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഐഎസ്എല്ലിലെ ആദ്യ ജയം

single-img
27 October 2019

ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ജയവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒഡിഷ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. ഒഡിഷയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

കളിയുടെ രണ്ടാം മിനിറ്റില്‍ ലീഡ് നേടിയ നോര്‍ത്ത് ഈസ്റ്റ് സമനില വഴങ്ങുകയായിരുന്നു. മിഡ് ഫീല്‍ഡര്‍ റെഡിം തലാങ്ങാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് 83ാം മിനിറ്റില്‍ അസമാവോ ഗ്യാന്‍ നിര്‍ണായക ഗോള്‍ നേടി ടീമിനെ വിജയത്തിലെത്തിച്ചു.70ാം മിനിറ്റില്‍ സിസ്‌കോേയാണ് ഒഡിഷയ്ക്ക് വേണ്ടി ഗോള്‍ നേടിയത്