ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും

single-img
27 October 2019

കട്ടപ്പന: നാളെ ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ജില്ലയിലെ ഭൂ​​പ്ര​​ശ്ന​​ങ്ങ​​ള്‍ പരിഹരിക്കണമെന്നും, നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ത്തിയാണ് യു ഡി എഫ് ഹര്‍ത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.