തീയിട്ടത് പാറ്റയെ തുരത്താന്‍, നടന്നത് സ്‌ഫോടനം, വീഡിയോ വൈറലാകുന്നു

single-img
27 October 2019

പാറ്റയെ നശിപ്പിക്കാന്‍ അവയുടെ ഉറവിടത്തില്‍ തീയിടുന്നത് സാധാരണയാണ്. എന്നാല്‍ സ്‌ഫോടനം നടത്തിയാലോ.അത്തരം ഒരു വീഡിയോയാണ് ഇപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബ്രസീലുകാരനായ സീസര്‍ ഷിമിറ്റ്‌സ് ആണ് പാറ്റയെ തുരത്താന്‍ പോയി പുലിവാലു പിടിച്ചത്. വീട്ടിലെ മുറ്റത്ത് പാറ്റയുടെ ഉറവിടം കണ്ടെത്തിയ സീസര്‍ പെട്രോളൊഴിച്ച്അവയെ കത്തിക്കാന്‍ ശ്രമിച്ചു. രണ്ടു തവണ തീപ്പെട്ടി ഉരച്ചെറിഞ്ഞിട്ടും കത്തിയില്ല മൂന്നാതവണ തീ കത്തുന്നതിനുപകരം നടന്നത് സ്‌ഫോടനമായിരുന്നു.

സ്‌ഫോടനത്തില്‍ മണ്ണ് ഉയരത്തില്‍ ഇളകിത്തെറിച്ചു. ഭാഗ്യത്തിന് സീസറിന് ഒന്നും പറ്റിയില്ല. വീട്ടിലെ നായ പേടിച്ചോടുന്നത് വീഡിയോയില്‍ കാണാം.ഏതായാലും വീഡിയോ വൈറലായിക്കഴിഞ്ഞു.