ജയിലിലുള്ള തങ്ങളുടെ പ്രവർത്തകർക്ക് ദീപാവലിമധുരം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം

single-img
27 October 2019

കോയമ്പത്തൂർ:തങ്ങളുടെ പ്രവർത്തകർക്ക് ദീപാവലിക്ക് മധുരം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഹിന്ദുമുന്നണി പ്രവർത്തകരുടെ പ്രതിഷേധം.മധുരംനൽകാൻ അനുവദിക്കില്ല എന്ന് ജയിലധികൃതർ പറഞ്ഞതോടെയായിരുന്നു പ്രതിഷേധം. രണ്ടായിരത്തോളം തടവുകാരുള്ള കോയമ്പത്തൂർ സെൻട്രൽ ജയിലിനു മുന്നിലായിരുന്നു പ്രതിഷേധം.

എല്ലാവർഷവും തങ്ങളുടെ പ്രവർത്തകർക്ക് മധുരം നൽകാറുണ്ടെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഉദ്യോഗസ്ഥരുമായി വാഗ്വാദവും ഉണ്ടായി. എ.ഡി.ജി.പി.യുടെ അനുമതി തേടിയിരുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.ഒടുവിൽ സംഘടനകളുടെ പ്രവർത്തകർക്ക് മധുരംനൽകാൻ ജയിലധികൃതർ അനുവദിച്ചതോടെ പ്രശ്നം അവസാനിച്ചത്.