മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ് ബ്രദര്‍; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

single-img
27 October 2019

മോഹന്‍ലാല്‍ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി .സിദ്ധിഖ് ആണ് സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാലെത്തുക. ചിത്രം അടുത്ത മാസം പകുതിയോടെ ഷൂട്ടിംഗ് തീര്‍ക്കും.

ബിഗ് ബ്രദറിലെ നായികായായെത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന്‍ ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാവും ബിഗ് ബ്രദര്‍ എന്നാണ് ആരാധകരുടെ പ്രതീക്ഷ. ക്രിസ്മസിന് ചിത്രം റീലീസ് ചെയ്യും.