ഇറാഖില്‍ ജനകീയ പ്രക്ഷോഭം രൂക്ഷം; മരിച്ചവരുടെ എണ്ണം 63 ആയി

single-img
27 October 2019


ബാ​ഗ്ദാ​ദ്: ഇറാഖിലെ ജനകീയ പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചത് 63 പേരാണ്. 2500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്.

സൈന്യത്തിനു നേരെയും പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടു. പ്രക്ഷോങത്തെ നേരിടാന്‍ സൈന്യം കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയാണ് ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചത്.