വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

single-img
26 October 2019

തിരുവനന്തപുരം:ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും മുന്‍ മുഖ്യ മന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. കുടുംബ ഡോക്ടര്‍ ഭരത്ചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വിദഗ്ദ്ധ പരിശോധനകള്‍ക്കായി വി എസിനെ ശ്രീചിത്രയിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.