കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീ; പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു

single-img
26 October 2019

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടു തീ പടരുന്നു. ജനവാസ മേഖലകളിലേക്ക് തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തുള്ള 50000 പേരോട് മാറിത്താമസിക്കാന്‍ ഭരണകൂടം അറിയിച്ചു . തീ പടരാന്‍ സാധ്യതയുള്ള മേഖലകളില്‍ റെഡ് ഫ്‌ലാഗ് അലര്‍ട്ട് പ്രഖ്യാപിച്ചു.

21,900 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് തീ ​പ​ട​ര്‍​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സു​ര​ക്ഷ​യെ ക​രു​തി 850,000ലേ​റെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചേ​ക്കു​മെ​ന്ന് പ​സ​ഫി​ക് ഗ്യാ​സ് ആ​ന്‍​ഡ് ഇ​ല​ക്‌ട്രി​ക് കമ്പനി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

അ​ഗ്നി​ശ​മ​ന സേ​ന​ക​ള്‍ തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. ലോ​സ് ആ​ഞ്ച​ല്‍​സ്, സോ​നോ​മ കൗ​ണ്ടി​ക​ളി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.