ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരേ ഭീകരാക്രമണം:ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്.

single-img
26 October 2019
Terrorists Attack CRPF Team With Grenade In Srinagar, 6 Injured

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരേ ഭീകരാക്രമണം.കരണ്‍നഗറില്‍ ശനിയാഴ്ച വൈകീട്ട് 6.50-ഓടെയാണ് ആക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ആക്രമണത്തില്‍ ആറ് സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒക്ടോബര്‍ 20-ന് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.