അച്ഛൻ മരിച്ചത് മരത്തിൽനിന്നു വീണല്ലെന്നും താൻ കൊന്നതാണെന്നും മകന്റെ കുറ്റസമ്മതം.

single-img
26 October 2019
son-confessed-after-one-year-that-he-killed-father

ചാ​ല​ക്കു​ടി: അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ മ​ക​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു. ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി മ​ക​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

ബൈക്ക് മോഷണക്കേസിൽ പിടിയിലായ ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അച്ഛനെ തലയ്ക്കടിച്ചു കൊന്നതാണെന്നു മകൻ വെളിപ്പെടുത്തിയത്.കൊ​ന്ന​ക്കു​ഴി സ്വ​ദേ​ശി കു​ന്നു​മ്മ​ൽ ബാ​ബു​വി​ന്‍റെ(52) മ​ക​ൻ ബാ​ലു(19) ആ​ണ് അ​ച്ഛ​ൻ ത​ന്‍റെ അ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ചാലക്കുടി കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തുന്ന സംഘത്തെ ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ബൈക്ക് മോഷണ രീതികളെയും ലഹരിവസ്തുക്കളുടെ ഉപയോഗത്തെയും കുറിച്ച് ബാലുവും സംഘവും പൊലീസിനോടു ഏറ്റുപറഞ്ഞിരുന്നു. ഇതിനിടെയാണ് അച്ഛന്റെ മരണത്തിന് ഉത്തരവാദി താനാണെന്നു ബാലു സമ്മതിച്ചത്.

ബാ​ബു മ​ര​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ പ​രി​ക്കു​ക​ളി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് ബാ​ബു​വി​ന്‍റെ ഭാ​ര്യ​യും മ​ക​ൻ ബാ​ലു​വും ബ​ന്ധു​ക്ക​ളോ​ടും നാ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞി​രു​ന്ന​ത്. 2018 മാ​ർ​ച്ച് 27ന് ​അ​ച്ഛ​നും അ​മ്മ​യും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ​യാ​ണ് ബാ​ലു അ​ച്ഛ​നെ ഉ​പ​ദ്ര​വി​ച്ച​ത്.

ത​ല​യ്ക്ക​ടി​യേ​റ്റു​വീ​ണ ബാ​ബു​വി​നെ ആ​ദ്യം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. എ​ല്ലാ​യി​ട​ത്തും മ​ര​ത്തി​ൽ​നി​ന്നും വീ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

ഈ​വ​ർ​ഷം ജൂ​ണ്‍ നാ​ലി​ന് ബാ​ബു മ​രി​ച്ചു. അ​മ്മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് അ​പ​ക​ട​മാ​ണെ​ന്നു നാ​ട്ടു​കാ​രെ​യും ആ​ശു​പ​ത്രി​യി​ലും അ​റി​യി​ച്ച​തെ​ന്നു ബാ​ലു പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.