പാര്‍ട്ടിയില്‍ ഒന്നാന്തരം കളിക്കാരുണ്ട് കളി തുടങ്ങാന്‍ പോകുകയാണ്; ശോഭാ സുരേന്ദ്രന്‍

single-img
26 October 2019

പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതോടെ ബിജെപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. അധ്യക്ഷസ്ഥാന ത്തേക്ക് ആരെത്തും എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.

അധ്യക്ഷ സ്ഥാനത്തെത്താന്‍ കഴിവുള്ള നിരവധിപ്പേര്‍ പാര്‍ട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന് ശോഭാ സുരേന്ദ്രന്‍ പാലക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുമുന്നണികളും അധികാരത്തിന്റെ തണലിലിരുന്നാണ് ബിജെപിയെ കല്ലെറിയുന്നതെന്നും അവര്‍ പറഞ്ഞു.

”ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും താല്‍പര്യമുള്ള ഒരു വ്യക്തി പാര്‍ട്ടി പ്രസിഡന്റിന്റെ പദവിയില്‍ എത്തും. ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കളിക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിക്കകത്തുണ്ട്. ഞങ്ങള്‍ അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് കാണാന്‍ സാധ്യതയില്ല. കളി ഞങ്ങള്‍ തുടങ്ങാന്‍ പോകുകയാണ്” ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു