ആദിത്യ ഠാക്കറെയെ മുഖ്യമന്ത്രിയാക്കണം: നിലപാട് കടുപ്പിച്ച് ശിവസേന

single-img
26 October 2019

മഹാരാഷ്ട്രയില്‍ അധികാരം തുല്യമായി വിഭജിക്കണമെന്ന നിലപാട് കടുപ്പിച്ച് ശിവസേന. ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ആയിരിക്കണം അധികാരത്തില്‍ വരികയെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.

ആദിത്യ ഠാക്കറെ മുഖ്യമന്ത്രിയാകണമെന്ന് ശിവസേനയുടെ നിയമസഭാകക്ഷി യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പദം സംബന്ധിച്ച സേനയുടെ അന്തിമ നിലപാട് തീരുമാനിക്കുന്നത് ഉദ്ധവ് ഠാക്കറെ ആയിരിക്കും.

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിലും നിയമസഭാ തെരെഞ്ഞെടുപ്പിലും ശിവസേന ബിജെപിയ്ക്കായി സീറ്റുകൾ ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ അധികാരം പങ്കുവെയ്ക്കുന്ന കാര്യത്തിൽ രേഖാമൂലം ഉറപ്പ് വേണമെന്നും ശിവസേന എംഎൽഎ പ്രതാപ് സർനായിക് പറഞ്ഞു.