കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ കൂടുതല്‍ താഴ്ചയിലേക്ക് പതിച്ചു;രക്ഷാപ്രവര്‍ത്തനത്തിന് ഹൈഡ്രോളിക് റോബോട്ട്

single-img
26 October 2019
#SaveSujith

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇതിനിടയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടി കൂടുതല്‍ ആഴത്തിലേക്ക് പതിച്ചു. നിലവില്‍ കുഴല്‍ക്കിണറില്‍ 100 അടി താഴ്ചയിലാണ് കുട്ടിയുള്ളത്. ആദ്യം 26 അടി താഴ്ചയിലേക്ക് പതിച്ച കുട്ടി മുകളിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. അവിടെ നിന്നാണ് വീണ്ടും ആഴത്തിലേക്ക് വീണത്.

26 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിച്ച ഹൈഡ്രോളിക് റോബോട്ട് ഉപയോഗിച്ചാണിപ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. 35 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണര്‍ മൂടിയ നിലയിലായിരുന്നു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഈയിടെയാണ് കുഴല്‍ക്കിണര്‍ തുറന്നത്. സമാന്തര കിണര്‍ കുഴിക്കുന്നതിനിടെ പാറ ഇളകിയതോടെ കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോകുകയായിരുന്നു

പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത് വില്‍സനാണ് അപകടത്തില്‍ പെട്ടത്. കളിച്ചുകൊണ്ടിരുന്ന കുട്ടി വെള്ളിയാഴ്ച വൈകിട്ട് അഞ്ചരോയെട കുഴല്‍കിണറിലേയ്ക്ക് വീഴുകയായിരുന്നു.