ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിലെ ഹിന്ദി വീഡിയോ ഗാനം പുറത്തിറങ്ങി

single-img
26 October 2019

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമാണ് മാമാങ്കം. മലയാളത്തിനു പുറമേ ഹിന്ദി തമിഴ് തെലുഗ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മാമാങ്കത്തി ന്റെ ട്രെയ്‌ലറും, ഗാനവുമെല്ലാം യൂട്യൂബില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി വീഡിയോ ഗാനം പുറത്തിറങ്ങി യിരിക്കുകയാണ്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും