വടക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത; കാസര്‍ഗോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

single-img
26 October 2019

കൊച്ചി; വടക്കന്‍ കേരളത്തില്‍ ഇന്ന് കനത്തമഴയ്ക്ക് സാധ്യത. അറബിക്കടലില്‍ രാപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയാണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മങ്യകേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.
മുംബൈ നഗരത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയാണ് പ്രവചിക്കുന്നത്. കാറ്റിന്റെ വേഗം പരമാവധി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്.