തമിഴ്‌നാട് വനാതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് കഞ്ചാവ് കടത്തല്‍ സജീവം; പരിശോധനയ്ക്ക് വിദഗ്ധ സംഘം

single-img
26 October 2019

നെടുങ്കണ്ടം; ഇടുക്കിയില്‍ തമിഴ്‌നാട് വനാതിര്‍ത്തി പ്രദേശത്തുള്ള ചെറുവഴികളിലൂടെ കേരളത്തിലേക്ക് കഞ്ചാവുകടത്തല്‍ സജീവമാകുന്നു.അതിര്‍ത്തിയിലെ സമാന്തര പാതകളിലൂടെയാണ് കഞ്ചാവ് എത്തുന്നത്.എക്‌സൈസ് പരിശോധന ഒഴിവാക്കാനാണ് ചെക്‌പോസ്റ്റുകള്‍ ഉപേക്ഷിച്ച് ഇടനിലക്കാര്‍ വനത്തിലേക്ക് കടന്നത്. അതിനു പുറനേ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളും കഞ്ചാവുകടത്തല്‍ മാഫിയ നിരീക്ഷിക്കുന്നുണ്ട്.

ഒന്നരവര്‍ഷത്തിനിടെ ഇടുക്കി ജില്ലയില്‍ 235 കിലോ കഞ്ചാവാണ് വിവിധ കേസുകളിലായി പിടികൂടിയത്.ആയിരത്തിലധികം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.കമ്പംമെട്ട് ബോഡിമെട്ട് ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവുവേട്ട നടന്നിരുന്നത്. എന്നാല്‍ ചെക്‌പോസ്റ്റുകളില്‍ പരിശോധന കൂടിയതോടെ മാഫിയ വനാന്തര പാതകളിലൂടെയായി കടത്തല്‍.

രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളാ തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിദഗ്ദ സംഘത്തെ പരിശോധനക്ക് നിയോഗിച്ചിട്ടുണ്ട്. വനമേഖലയില്‍ ഇരു സംസ്ഥാനങ്ങളുടെയും എക്‌സൈസ് വിഭാഗം പരിശോധന നടത്തും. പ്രത്യേക സംഘത്തിന്റെ പരിശോധനഫലത്താല്‍ ഓണക്കാലത്ത് കേരളത്തിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് തടയാനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍