കുഴല്‍ കിണറില്‍ വീണ രണ്ടരവയസുകാരനെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേന

single-img
26 October 2019

തിരുച്ചിറപ്പള്ളി: കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. തിരുച്ചിറപ്പള്ളിയിലാണ് രണ്ടരവയസുകാരന്‍ കുഴല്‍കിണറില്‍ വീണത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണതിനെ തുടര്‍ന്നാണ് ദുരന്ത നിവാരണ സേനയുടെ സഹായം തേടിയത്.

കുഴല്‍ കിണറിനു സമാന്തരമായി മറ്റൊരു കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത്. പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്നാണ് കൂട്ിടി വീണ്ടും താഴേക്ക് പോയത്. 68 അടി താഴ്ച്ചയിലാണ് ഇപ്പോള്‍ കുട്ടി കുടുങ്ങിക്കിടക്കുന്നത്. ഇതോടെ സമാന്തരമായി കിണറുണ്ടാ ക്കാനുള്ള ശ്രമം നിര്‍ത്തിവച്ചു. മധുരയില്‍ നിന്നെത്തിയ വിദഗ്ധ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. കൈകളിലൂടെ കുരുക്ക് ഇട്ട് മുകളിലേക്ക് ഉയര്‍ത്താനാണ് വിദഗ്ധര്‍ ആദ്യം ശ്രമിച്ചത്. അപകടസാധ്യത ഏറിയതിനാല്‍ പിന്നീട് ഈ ശ്രമം ഉപേക്ഷിച്ചു. മെഡിക്കല്‍ സംഘം അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. കളിക്കുന്നതിനിടെയാണ് രണ്ടര വയസ്സുകാരന്‍ കിണറിലേക്ക് വീണത്.