അടൂരിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം

single-img
26 October 2019
bus-accident-in-adoor-

പത്തനംതിട്ട അടൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പഴകുളം വഴി അടൂരിലേക്ക്‌ വന്ന മോർണിങ്‌സ്‌റ്റാർ ബസാണ്‌ മറിഞ്ഞത്‌.നൂറനാട് ശ്യാം നിവാസിൽ ശ്യാം (28) ഭാര്യ ഏഴംകുളം നെടുമൺ കല്ലേത്ത് പുത്തൻ പീടികയിൽ സത്യന്റെ മകൾ ശില്പ (26) എന്നിവരാണ്‌ മരിച്ചത്‌.

നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍നിന്നും മരുന്ന് വാങ്ങിവരുന്നതിനിടെയാണ് ഇരുവരുടെയും നേരെ ബസ് പാഞ്ഞുകയറിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

സംഭവസമയത്ത് ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടമുണ്ടായ ഉടന്‍ കണ്ടക്ടര്‍ ഒഴികെയുള്ള മറ്റു ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു.