മഞ്ചേശ്വരം പരീക്ഷണം പാളിപ്പോയി; അരൂരിലെ പരാജയകാരണം അന്വേഷിക്കുമെന്നും സിപിഎം

single-img
26 October 2019

തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫലം വിലയിരുത്തി സിപിഎം. യുഡിഎഫിന്റെ രണ്ടു മണ്ഡലങ്ങള്‍ പിടിച്ചെടുത്തെങ്കിലും അരൂരിലെ സിറ്റിംഗ് സീറ്റാണ് പാര്‍ട്ടിക്ക് നഷ്ടമായത്. അരൂരിലുണ്ടായ തോല്‍വിയെക്കുറിച്ച് അന്വേഷിക്കും. ഇതിനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

അരൂരില്‍ ഷാനിമോള്‍ ഉസ്മാന് അനുകൂലമായി സഹതാപതരംഗം ഉണ്ടായെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും ഉപതിരഞ്ഞടുപ്പില്‍ ഈ വ്യത്യാസം മറികടക്കാനാകുമെന്നാണ് പാര്‍ട്ടി കരുതിയത്. ഷാനിമോള്‍ ക്കെതിരേ മന്ത്രി ജി.സുധാകരനില്‍ നിന്നുണ്ടായ പരാമര്‍ശം അദേഹം പിന്നീട് തിരുത്തിയെങ്കിലും അവര്‍ക്ക് അനുകൂലമായ മനോഭാവം വോട്ടര്‍മാരിലുണ്ടാകാന്‍ അത് കാരണമായെന്ന വിമര്‍ശനവും സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായി.

മഞ്ചേശ്വരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച 42,000 -ല്‍പരം വോട്ട് ഇപ്രാവശ്യം 38,000 -ല്‍ പരമായി ചുരുങ്ങിയെന്നതും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായി. മുന്‍ എംഎല്‍എ കുഞ്ഞമ്പുവിനെ മാറ്റി നിര്‍ത്തിയാണ് വിശ്വാസിയായ ശങ്കര്‍ റേയെ പരീക്ഷിച്ചത്.എന്നാല്‍ പീക്ഷണം പാളിപ്പോയി. വിശ്വാസിയായ സ്ഥാനാര്‍ഥിയെ ജനം അംഗീകരിച്ചില്ല. മണ്ഡലത്തിലെ തോല്‍വിയുടെ കാരണവും പരിശോധിക്കും.