വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ: പക്ഷാഘാതമെന്ന് സംശയം

single-img
25 October 2019

മുതിർന്ന സിപിഐ(എം) നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ചെറിയ തോതിലുള്ള പക്ഷാഘാതം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഉള്ളൂരിലുള്ള ശ്രീ ഉത്രം തിരുനാൾ റോയൽ ആശുപത്രി (SUT Royal) യിലാണ് വിഎസ് അച്യുതാനന്ദൻ ഇപ്പോൾ ഉള്ളത്. അദ്ദേഹം അപകടനില തരണം ചെയ്തതായാൺ` റിപ്പോർട്ടുകളെങ്കിലും പ്രായമേറെയുള്ളതിനാൽ മൂന്നു ദിവസമെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും അദ്ദേഹം.