എംഎല്‍എ ആയപ്പോഴും ഗ്രീന്‍ പ്രോട്ടോക്കോള്‍ മറന്നില്ല; സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത് മേയര്‍ ബ്രോ

single-img
25 October 2019

തിരുവനന്തപുരം: വിജയിച്ച് എംഎല്‍എ ആയെങ്കിലും മേയര്‍ ബ്രോ ഗ്രീന്‍ പ്രോട്ടോക്കോള്‍ മറന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്ഥാപിച്ച. സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങി മേയര്‍ വി കെ പ്രശാന്ത്. സ്വന്തം ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ മാത്രമല്ല ഒപ്പം മത്സരിച്ചവരുടെയും ബോല്‍ഡുകള്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യാനാരംഭിച്ചു കഴിഞ്ഞു.

ഇന്നലെ ശാസ്തമംഗലത്ത് സ്ഥാപിച്ചിരുന്ന സ്വന്തം ബോര്‍ഡുകഴ്# നീക്കം ചെയ്ത് വി കെ പ്രശാന്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എതിര്‍പ്പുമായി മറ്റു പാര്‍ട്ടികള്‍ എത്തിയെങ്കിലും മേയര്‍ സ്വന്തം ബോര്‍ഡുകള്‍ നീക്കം ചെയ്തതോടെ പ്രതിഷേധം അവസാനിച്ചു. റവന്യൂ, ഗ്രീന്‍ ആര്‍മി, ആരോഗ്യ വിഭാഗങ്ങള്‍ എന്നിവ സംയുക്തമായാണ് ബോര്‍ഡുകള്‍ മാറ്റുന്നത്.

#വട്ടിയൂർകാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് #പോസ്റ്ററുകളും #ബോർഡുകളും #ഫ്ലക്സുകളും നീക്കം ചെയ്തു….

Posted by VK Prasanth on Wednesday, October 23, 2019