മരടിലെ ഫ്‌ളാറ്റുടമകളോട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

single-img
25 October 2019

ഡല്‍ഹി: മരടിലെ ഫ്‌ളാറ്റുടമകളോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. കോടതിയില്‍ സ്വയം വാദിക്കാന്‍ ശ്രമിച്ച ഉടമകളോട് അതൃപ്തി അറിയിച്ചായിരുന്നു ജഡ്ജിയുടെ പ്രതികരണം. ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ഒരു കാരണവശാലും ഉത്തരവില്‍ നിന്ന് പിറകോട്ട് പോകില്ല. ഇക്കാര്യത്തില്‍ ബഹളം വയ്ക്കുകയോ സമയം പാഴാക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. നിര്‍മ്മാതാക്കള്‍ 20 കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും, ഇതിനായി നിര്‍മ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കല്‍ തത്ക്കാലം ഒഴിവാക്കുമെന്നും കോടതി അറിയിച്ചു