വട്ടിയൂര്‍ക്കാവിലെ തോല്‍വി; കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച് പീതാംബരക്കുറുപ്പ്

single-img
25 October 2019

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ്. താന്‍ രാജാവ് എന്ന തരത്തിലാണ് പാര്‍ട്ടിയില്‍ പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത് പീതാംബരക്കുറുപ്പ് പറഞ്ഞു.

ത​നി​ക്ക് സീ​റ്റ് ത​രാ​ത്ത​തി​ല്‍ ദുഃ​ഖ​മി​ല്ല. പ​ക്ഷേ, വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് മാ​ര്‍​ക്സി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് അ​ടി​യ​റ​വ് വ​ച്ചു. എ​ന്‍​എ​സ്‌എ​സി​നെ പ​ഴി​ചാ​രി തോ​ല്‍​വി​യി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ കോ​ണ്‍​ഗ്ര​സി​നാ​കി​ല്ല. താ​നാ​ണു രാ​ജാ​വ് എ​ന്ന ത​ര​ത്തി​ലാ​ണു പ​ല​രും തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ച്ച​ത്. പീ​താം​ബ​ര​ക്കു​റു​പ്പ് പ​റ​ഞ്ഞു.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് പീ​താം​ബ​ര​ക്കു​റു​പ്പി​നെ​യാ​യി​രു​ന്നു. പി​ന്നീ​ട് മോ​ഹ​ന്‍​കു​മാ​റി​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. എ​ല്‍​ഡി​എ​ഫി​ന്‍റെ വി.​കെ. പ്ര​ശാ​ന്തി​നോ​ട് 14,465 വോ​ട്ടു​ക​ള്‍​ക്കാ​ണു മോ​ഹ​ന്‍​കു​മാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്.