കരാറുകാരന് പണം മുന്‍കൂര്‍ നല്‍കി; ഇബ്രാഹിം കുഞ്ഞിനെ പൂട്ടി ഹൈക്കോടതിയില്‍ വിജിലന്‍സ്

single-img
25 October 2019

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് കുരുക്ക് മുറുക്കി വിജിലന്‍സ്. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാരിന് വിജിലന്‍സ് കത്തു നല്‍കി. കരാറുകാരന് മുന്‍കൂറായി പണം നല്‍കിയതിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.

കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ്
ആവശ്യപ്പെട്ടത്. എട്ടേകാല്‍ കോടി മുന്‍കൂറായി അനുവദിച്ച്‌ ഉത്തരവിറക്കിയതിലാണ് മന്ത്രിക്കെതിരായി അന്വേഷണം.

മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി കരാറുകാര്‍ക്ക് അനുവദിച്ചതില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയത്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ റിപ്പോ‍ര്‍ട്ട്.
കേസില്‍ പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാ നിരിക്കുകയാണ്.