ടാക്‌സി കാറില്‍ യുവതിയുടെ പ്രസവമെടുത്ത് വനിതാ പൊലീസ്; അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

single-img
25 October 2019

മലേഷ്യയില്‍ ടാക്സി കാറില്‍ വച്ച് യുവതിയുടെ പ്രസവമെടുത്ത വനിതാ പൊലീസിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി. മലേഷ്യയിലെ പൊലീസ് ഓഫീസര്‍ ലാന്‍സ് കോര്‍പല്‍ എന്‍. കോമതിയാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. ടെര്‍മിനല്‍ ബെര്‍സെപാടു സെലാടാനിലെ പൊലീസ് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഇരിക്കവെയാണ് പൂര്‍ണ്ണഗര്‍ഭിണിയായ ഇന്തോനേഷ്യന്‍ സ്വദേശിയായ യുവതി തനിക്ക് പ്രസവവേദന തുടങ്ങിയതായി കോമതിയെ അറിയിച്ചത്. ഉടന്‍ തന്നെ കോമതി ടാക്സി വിളിച്ച് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായി.

എന്നാല്‍ വഴിയില്‍ വച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ
യുവതി പ്രസവിച്ചു. . തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കുഞ്ഞിനെ എടുത്ത് അമ്മയ്ക്കൊപ്പം നില്‍ക്കുന്ന കോമതിയുടെ ചിത്രം റോയല്‍ മലേഷ്യ പൊലീസ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

ആ അമ്മ ഒരിക്കലും മറക്കാത്ത ഒരു സഹായമാണ് പോലീസുകാരി ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.നിരവധിപ്പേരാണ് കോമതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.