പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐ ഇനി അന്വേഷിക്കും

single-img
25 October 2019

തിരുവനന്തപുരം: കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകക്കേസ് ഇനി സിബിഐ അന്വേഷിക്കും. കേസ് ഫയല്‍ സിബിഐക്ക് കൈമാറി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിട്ടും കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. കേസില്‍ ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചന കണ്ടെത്തണമെന്നാ വശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

കോടതി ഉത്തരവിട്ടിട്ടും കേസ് സിബിഐയ്ക്ക് കൈമാറാന്‍ കാലതാമസം വരുത്തിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനും കേരള പോലീസിനുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കേസ് ഫയല്‍ സിബിഐക്ക് കൈമാറിയത്.