സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്നെങ്കിൽ ജയിച്ചേനെ: കോന്നിയിൽ നിർത്തിയത് തോൽപ്പിക്കാനെന്ന് പിസി ജോർജ്

single-img
25 October 2019

കെ സുരേന്ദ്രനെ തോൽപ്പിക്കാൻ വേണ്ടിയാണ് കോന്നിയിൽ മത്സരിപ്പിച്ചതെന്ന ആരോപണവുമായി പിസി ജോർജ് എംഎൽഎ. മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നുവെങ്കിൽ സുരേന്ദ്രൻ ജയിക്കുമായിരുന്നുവെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു.

ബിജെപി സ്ഥാനാർഥികളെ നിർത്തുന്നത് തോൽക്കാൻ വേണ്ടിയാണെന്നും ജോർജ് ആരോപിച്ചു. എന്‍ഡിഎ ഒരു മുന്നണിയാണോ എന്ന് വ്യക്തമാക്കണം. ബിജെപിക്കൊപ്പം എത്രകാലം ഉണ്ടാകുമെന്ന് പറയാന്‍ വയ്യെന്നും പി.സി.ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.