ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തിട്ടും സ്വാതന്ത്ര്യ സമര പെന്‍ഷന്‍ അനുവദിച്ച് കിട്ടിയില്ല, അധികൃതരുടെ കനിവുകാത്ത് പപ്പു; ഫെയ്‌സ്ബുക്ക് പോസറ്റ് വൈറലാകുന്നു

single-img
25 October 2019

1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്രസമര സേനാനി. പറവൂർ കോളേജ് മുതൽ യു സി കോളേജ് വരെ ഗാന്ധിജി നയിച്ച സമരയാത്രയിൽ അദ്ദേഹത്തോട് ഒപ്പം പങ്കെടുക്കുകയും യു. സി കോളേജിൽ ഗാന്ധിജി മരം നട്ടപ്പോൾ സ്വാതന്ത്രത്തിന് ഗാന്ധിജിയോടൊപ്പം മുദ്രാവാക്യം മുഴക്കിയ ധീരൻ. ബ്രിട്ടീഷ് ഇന്ത്യാ പോലീസിന്റെ ക്രൂര മർദനങ്ങൾ ഏറ്റ് വാങ്ങിയ രാജ്യസ്നേഹി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനകളിലൊന്നായ മനുഷ്യനാണ്
കെ കെ പപ്പു.

എന്നാല്‍ ഇന്ന് അര്‍ഹമായ സ്വാതന്ത്ര്യസമര പെന്‍ഷനുവേണ്ടി കാത്തിരുന്നു കാലം കഴിക്കുകയാണ് ഈ മനുഷ്യന്‍. അദ്ദേഹത്തെ കണ്ടെത്തി ബോബി മിഖായേല്‍ എന്നയാളാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;