ജെയിംസ് ബോണ്ട് ചിത്രം ‘നൊ ടൈം ടു ഡൈ’; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

single-img
25 October 2019

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമാണ് ‘നൊ ടൈം ടു ഡൈ’
ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗം കാണിക്കുന്ന സ്റ്റില്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്.
ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.
ഡാനിയല്‍ ക്രേഗിന്‍ ആണ് നായകന്‍.

കാരി ജോജി ഫുകുനാഗയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷമിടും. മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സജീവമായ സേവനം ഉപേക്ഷിച്ചതിന് ശേഷം ജമൈക്കയിലെ ശാന്തമായ ജീവിതം ആസ്വദിക്കുന്ന ബോണ്ടില്‍ നിന്നാണ് പുതിയ ചിത്രം ആരംഭിക്കുന്നത്.