എടിഎം കൗണ്ടര്‍ തല്ലിതകര്‍ത്തു,നാട്ടുകാരെ ആക്രമിച്ചു, നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
25 October 2019

കൊച്ചി: മൂവാറ്റുപുഴയില്‍ എടിഎം കൗണ്ടര്‍ തല്ലിത്തകര്‍ത്തു നഗരത്തിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ബംഗാള്‍ സ്വദേശിയായ ദീപക് ബര്‍മ്മനെയാണ് നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് കീച്ചേരിപ്പടിയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം ആണ് ഇയാള്‍ തകര്‍ത്തത്. വഴിയാത്രക്കാരെയും വ്യാപാരികളെയും ഇയാള്‍ ആക്രമിച്ചു. തടയാനെത്തിയ നാട്ടുകാരെയും ആക്രമിച്ചു. പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് കീഴിപ്പെടുത്തിയത്.

പൊലീസ് ദീപക്കിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രോഗികളെ ആക്രമിക്കാന്‍ ശ്രമിച്ചു, ദീപക്കിനെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും പരിശോധനയില്‍ അസുഖമില്ലെന്ന് കണ്ടെത്തി. അമിതമായ അളവിലുള്ള മയക്കുമരുന്നുപയോഗമാണ് ഈ നിലയിലാക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.