സര്‍ക്കസിനിടയില്‍ പിശീലകനെ ആക്രമിച്ച കരടി; വീഡിയോ കാണാം

single-img
25 October 2019

സര്‍ക്കസിലായാലും, പുറത്തായാലും തങ്ങളെ പ്രകോപിപ്പിച്ചാല്‍ മൃഗങ്ങള്‍ ആക്രമിക്കും.അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സര്‍ക്കസിനിടെ പരിപാടികള്‍ അവതരിപ്പിച്ചിരിക്കുകയായിരുന്ന കരടി പരിശീലകനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പരിശീലകനെ തള്ളിയിട്ട കരടി അയാളുടെ ദേഹത്തു കയറി ഇരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. റഷ്യയിലെ കരേലിയ പ്രവിശ്യയിലാണ് സംഭവം നടന്നത്. സംഭവം ഗുരുതരമാണെങ്കിലും വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

പല രാജ്യങ്ങളിലും മൃഗങ്ങളെ സര്‍ക്കസില്‍ കൊണ്ടുവരുന്നതി നെതിരെ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്.