യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ലീഡുയർത്തി വി.കെ പ്രശാന്ത്;ലീഡ് 1078

single-img
24 October 2019

വട്ടിയൂര്‍ക്കാവിൽ ലീഡുയർത്തി എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ പ്രശാന്ത്.ആദ്യ രണ്ടു റൗണ്ടുകൾ പൂർത്തിയായപ്പോൾ പ്രശാന്ത് വി.കെ 1078 വോട്ടുകൾക്ക് മുന്നിലാണു.യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലാണു പ്രശാന്ത് മുന്നിലെത്തിയത്.മൂന്നാമത്തെ റൗണ്ട് വോട്ടെണ്ണൽ ഉടൻ ആരംഭിക്കും.

നാലാഞ്ചിറ സെന്റ് ഗൊരേറ്റി സ്‌കൂളിലെ രണ്ടു ബൂത്തുകൾ, പേരൂർക്കട ജി.എച്ച്.എസിലെ മൂന്നു ബൂത്തുകൾ, കുടപ്പനക്കുന്ന് ജി.എച്ച്.എസിലെ ഒരു ബൂത്ത്, പേരൂർക്കട പി.എസ്. നടരാജപിള്ള മെമ്മോറിയൽ സ്‌കൂളിലെ ആറു ബൂത്ത്, മണികണ്‌ഠേശ്വരം ശിവക്ഷേത്ര സദ്യാലയത്തിലെ രണ്ട് ബൂത്ത് എന്നിവയാണു ഇനിയെണ്ണുന്ന വട്ടിയൂര്‍ക്കാവിലെ ബൂത്തുകൾ