എസ് എ ആര്‍ ഗിലാനി അന്തരിച്ചു

single-img
24 October 2019

പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും ഡൽഹി സർവകലാശാല മുൻ പ്രഫസറുമായ സയ്യിദ് അബ്ദുൽ റഹ്മാൻ ഗിലാനി (എസ് എ ആര്‍ ഗിലാനി) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് തന്നെ കാശ്മീരിലേക്ക് കൊണ്ടുപോകും.

പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതിന്റെ വാര്‍ഷികത്തില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ അറസ്റ്റ്. 2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണ കേസില്‍ അറസ്റ്റിലായ ഗിലാനിയെ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു പെൺകുട്ടികളുമുണ്ട്.