കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല, ചകിരിച്ചോർ; കെപിസിസി പ്രസിഡന്റ് വെറും സീറോ: വെള്ളാപ്പള്ളി നടേശൻ

single-img
24 October 2019

ഉപതെരെഞ്ഞെടുപ്പിൽ രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ട കോൺഗ്രസിന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വക രൂക്ഷമായ പരിഹാസം. കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല പകരം ചകിരിച്ചോറാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

കെപിസിസി പ്രസിഡന്റ് വെറും സീറോയാണെന്നും വേറെ പണി നോക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് എന്‍എസ്എസിന്റെ കുഴിയില്‍ വീണു. ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഇതിനിടെ സുകുമാരൻ നായർക്കുനേരെ ഒളിയമ്പെയ്യാനും വെള്ളാപ്പള്ളി മറന്നില്ല. വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലര്‍  ഊറ്റംകൊണ്ടുവെന്നും അദ്ദേഹം ആരോപിച്ചു.