മൂന്നു ഗോളുകള്‍ക്ക് ചെന്നയിന്‍ എഫ് സിയെ തകര്‍ത്ത് ഗോവ

single-img
24 October 2019

പനാജി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന് മത്സരത്തില്‍ ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഗോവ ചെന്നയിന്‍ എഫ് സിയെ തകര്‍ത്തത്. മൂപ്പതാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡുംഗലിയാണ് ഗോവയാക്കായി ആദ്യ ഗോള്‍ നേടിയത്.

62-ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ്ങിന്റെ ക്രോസില്‍ നിന്ന് ഫെറാന്‍ കോറോമിനാസും സ്‌കോര്‍ ചെയ്തു. 81-ാം മിനിറ്റില്‍ കാര്‍ലോസ് പെന ഗോവയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് ചെന്നൈയിന് തിരിച്ചടിയായത്.