വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചന എട്ടരയോടെ, പ്രതീക്ഷയോടെ മുന്നണികള്‍

single-img
24 October 2019

സംസ്ഥാനത്ത് അഞ്ചുണണ്ഡലങ്ങളില്‍ നടന്ന് ഉപതെരഞ്ഞെടു പ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അദ്യ ഫലസൂചന എട്ടരയ്ക്ക് പുറത്തുവരും. ഒരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ എണ്ണുന്നതരത്തിലാണ് ക്രമീകരണം. പത്തു മിനിറ്റ് വ്യത്യാസത്തില്‍ ലീഡ് നില മാറിക്കൊണ്ടിരിക്കും.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിതുടങ്ങുന്നത്. തുടര്‍ന്നായിരിക്കും വോട്ടിംഗ് മെഷീനുകള്‍ എണ്ണുന്നത്. പത്തുമണിയോടെ വ്യക്തമായ ഫലസൂചന ലഭിക്കും . ഉച്ചയോടെ ഫലം വന്നു തുടങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്. അഞ്ചു മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ 69.93 ശതമാനമാണ് പോളിംഗ്. ശുഭ പ്രതീക്ഷയിലാണ് ഓരോ മുന്നണികളും