‘മേയര്‍ ബ്രോ’ ഇനിമുതൽ ‘എംഎൽഎ ബ്രോ’: വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന് വിജയം

single-img
24 October 2019

വട്ടിയൂര്‍ക്കാവു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് വിജയം. 14251 വോട്ടിനാണ് വികെ പ്രശാന്ത് വിജയിച്ചത്. കഴിഞ്ഞ നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് നിന്ന മണ്ഡലത്തില്‍ ശക്തമായ തിരിച്ചുവരവാണ് എല്‍ഡിഎഫ് നടത്തിയിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍ കുമാര്‍ രണ്ടാം സ്ഥാനത്തെത്തി. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.