പതിനാറുകാരി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; അമ്മയും കാമുകനും ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍

single-img
24 October 2019

വിവാഹിതയായ പതിനാറുകാരി സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസം തുടങ്ങി. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവ് പരാതിയുമായി പോലീസിന്റെ അടുത്തെത്തി. പരാതി സ്വീകരിച്ച പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന് കണ്ടെത്തി. ഇതോടുകൂടി വെട്ടിലായത് ഭർത്താവും കാമുകനും പെൺകുട്ടിയുടെ അമ്മയുമാണ്. മൂവരും പോലീസ് കസ്റ്റഡിയിലായി.

ചവറ, തേവലക്കര സ്വദേശിനിയായ പെൺകുട്ടിയുടെ വിവാഹം ഒരു മാസം മുൻപാണ് കോയിവിള സ്വദേശിയായ 30കാരനുമായി നടത്തിയത്. ഇതിനിടയില്‍ ഭര്‍ത്താവിനോട് പിണങ്ങി ദിവസങ്ങൾക്ക് മുൻപ് സ്വന്തംവീട്ടില്‍ പെൺകുട്ടി എത്തുകയായിരുന്നു. തുടര്‍ന്ന് മൈനാഗപ്പള്ളി സ്വദേശിയായ കാമുകനുമായി താമസം തുടങ്ങി.

ഇതോടെയാണ് ഭാര്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഭർത്താവ് തെക്കുംഭാഗം പോലീസില്‍ പരാതി നൽകിയത്. കോയിവിള സ്വദേശിയുമായുള്ള വിവാഹം പെൺകുട്ടിയുടെ പ്രായം മറച്ചു വച്ചാണ് അമ്മ നടത്തിയതെന്ന് പോലീസ് പറഞ്ഞു.