സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലി ക്കാനൊരുങ്ങി തുര്‍ക്കി

single-img
23 October 2019

സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനമെടുത്ത് തുര്‍ക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. 150 മണിക്കൂറിനുള്ളില്‍ സേനയെ പിന്‍വലിക്കുമെന്ന് എര്‍ദോഗന്‍ അറിയിച്ചു. തുടര്‍ന്നുള്ള സമയങ്ങളില്‍ മേഖലയില്‍ റഷ്യയും തുര്‍ക്കിയും സംയുക്ത പെട്രോളിംഗ് നടത്തും.

കുര്‍ദുകളെ ലക്ഷ്യം വച്ച് സിറിയയില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങളുടെ ആവശ്യം തുര്‍ക്കി നിഷേധിച്ചിരുന്നു. സിറിയന്‍ ഡെമോക്രാറ്റിക് സൈന്യം ആയുധം താഴെ വയ്ക്കുന്നതുവരെ സൈനിക നടപടി നിര്‍ത്തുകയില്ലെ ന്നായിരുന്നു തുര്‍ക്കിയുടെ നിലപാട്. ആ നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.