‘നടക്കൂല സാറേ’ ; ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചോദിച്ചുവന്ന സുരേഷ് ഗോപിയെ ഞെട്ടിച്ച് വീട്ടമ്മയുടെ മറുപടി; വീഡിയോ കാണാം

single-img
23 October 2019

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുവേണ്ടി പ്രചാരണരംഗത്ത് സജീവമായിരുന്നു നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. നാട്ടുകാരോട് വോട്ടു ചോദിക്കുന്നിനിടെ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

#ചങ്കാണ് സാറേ ഈ #ചുവപ്പ്…കാണുന്നവനൊന്നും ഞാന്‍ വോട്ടിടില്ല സാറേ…#ഈ_ചുവപ്പ്_ഒന്നു_വേറെയാണ്…. ഈ ചെങ്കോടി ആണ് സാറെ ഞങ്ങളെമനുഷ്യനാക്കിയത്.ഈ അമ്മ വെറെ ലവലാണ്♥💪

Posted by ദീപു കേശു on Tuesday, October 22, 2019

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥി എസ് സുരേഷിന് വേണ്ടിയാണ് സുരേഷ് ഗോപി വോട്ടഭ്യര്‍ഥിച്ച് എത്തിയത്. എന്നാല്‍ സിപിഎം സ്ഥാനാര്‍ഥിക്കേ താന്‍ വോട്ടു ചെയ്യൂ എന്നും സാറ് മത്സരിച്ചാല്‍ വോട്ടു ചെയ്‌തേക്കാമെന്നുമാണ് വീട്ടമ്മ പറഞ്ഞത്.

“സാറ് സിപിഐയിൽ പ്രവര്‍ത്തിച്ചിട്ടുണ്ടോ? സിനിമയിലല്ലേ? ഞാന്‍ 45 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു,” എന്നായിരുന്നു വീട്ടമ്മയുടെ വാക്കുകൾ.

താന്‍ നില്‍ക്കുന്നതിന് തുല്യമാണ് സുരേഷ് എന്നും അവരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പോകുന്നത് താനാണെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും അതൊന്നും പറ്റില്ലയെന്നായിരുന്നു മറുപടി