ഷെയ്ൻ നിഗം- ജോബി ജോര്‍ജ് തർക്കം ഒത്തുതീര്‍പ്പായി; നിലവിലെ സിനിമ പൂര്‍ത്തിയാക്കാന്‍ ധാരണ

single-img
23 October 2019

യുവനടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ചർച്ചയിലൂടെ ഒത്തുതീര്‍പ്പായി.
ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന ജോബി ജോർജിന്‍റെ വെയില്‍ എന്ന ചിത്രം പൂര്‍ത്തിയാക്കും. അതേസമയം ജോബിയുടെ തന്നെ അടുത്ത ചിത്രത്തില്‍ നിന്നും ഷെയിന്‍ പിന്‍മാറി.

അതേപോലെ ഷെയിൻ ഇപ്പോൾ അഭിനയിക്കുന്ന വേറൊരു ചിത്രമായ കുർബാനിയുടെ ചിത്രീകരണം നവംബർ 10 ന് അവസാനിക്കും. പിന്നീട്അടുത്തമാസം 16 മുതൽ ജോബിയുടെ വെയില്‍ എന്ന ചിത്രത്തിൽ ഷെയ്ന്‍ അഭിനയിക്കും. സിനിമാ താരസംഘടനയായ അമ്മയുടെയും നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ കൊച്ചിയിൽ ചേര്‍ന്ന ചർച്ചയിലൂടെയാണ് ഇരുവരും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചത്.

നിലവിലുണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞു ഒത്തു തീർപ്പാക്കിയെന്നും കരാർ പ്രകാരം ഷെയിന്‍ നിഗത്തിന് നല്‍കാനുണ്ടായിരുന്ന 40 ലക്ഷത്തില്‍ 24 ലക്ഷം രൂപ നല്‍കിയെന്നും ഇനി 16 ലക്ഷം കൂടി നല്‍കുമെന്നും ജോബി ജോർജ് വ്യക്തമാക്കി.മധ്യസ്ഥ ചർച്ചയിൽ തൃപ്തിയും സന്തോഷവും ഉണ്ടെന്നു ഷൈൻ നിഗവും പ്രതികരിച്ചു. ‘വെയിൽ സിനിമയുടെ തുടക്കവും മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു’. ഇപ്പോൾ എല്ലാം പരിഹരിച്ചതായും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.