‘ഒരുപാട് പാര്‍ട്ടികളില്‍ വലിയ സ്ഥാനങ്ങൾ അലങ്കരിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ’ അബ്ദുള്ളക്കുട്ടിയെ ട്രോളുന്ന ആശംസയുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍

single-img
23 October 2019

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ച എപി അബ്ദുള്ളക്കുട്ടിയെ ട്രോളി കോണ്‍ഗ്രസ് നേതാവും കാസര്‍ഗോഡ് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.ഇനിയും ഒരു പാടു പാര്‍ട്ടികളില്‍ വലിയ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ ഭാഗ്യമുണ്ടാകട്ടെയെന്ന ആശംസയുമായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എപി അബ്ദുള്ളക്കുട്ടിയെ പരിഹസിച്ചത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഉണ്ണിത്താന്റെ പരിഹാസം.

ന്യൂസ് 18 ചാനലില്‍ നടന്ന ചര്‍ച്ചയിലാണ്, അബ്ദുള്ളക്കുട്ടിക്ക് ഒരുപാടു പാര്‍ട്ടികളില്‍ ചേരാന്‍ കഴിയട്ടെയെന്നും, ഒരുപാടു പാര്‍ട്ടികളില്‍ വലിയ വലിയ സ്ഥാനത്തെത്താന്‍ സാധിക്കട്ടെയെന്നും ഉണ്ണിത്താന്‍ പറഞ്ഞത്. ആ വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പോടു കൂടി പങ്കുവച്ചായിരുന്നു പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇനിയും ഒരുപാട് പാർട്ടികളിൽ വലിയ വലിയ സ്ഥാനങ്ങൾ അലങ്കരിക്കുവാനുള്ള സൗഭാഗ്യം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു… 😁

Posted by Rajmohan Unnithan on Tuesday, October 22, 2019