നാസയ്ക്കും കണ്ടെത്താനാകാതെ ഇന്ത്യയുടെ ചാന്ദ്രയാന്‍-2 ‘വിക്രം ലാന്‍ഡർ’

single-img
23 October 2019

ഐഎസ്ആർഓയുടെ അഭിമായ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-രണ്ടിന്‍റെ വിക്രം ലാന്‍ഡറിനെ ഇനിയും കണ്ടെത്താനായില്ല. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഉപഗ്രഹം കഴിഞ്ഞ ദിവസം വിക്രം ലാന്‍ഡര്‍ ഇറങ്ങാന്‍ ഉദ്ദേശിച്ച ദക്ഷിണ പോളിന്‍റെ ചിത്രമെടുത്തെങ്കിലും വിക്രം ലാന്‍ഡര്‍ പതിഞ്ഞില്ല.

സെപ്റ്റംബര്‍ മാസം ഏഴിനാണ് ഐഎസ്ആര്‍ഒ ചാന്ദ്രയാന്‍ പദ്ധതി വിക്ഷേപണം ചെയ്തത്. വിക്രം ലാന്‍ഡര്‍ ചന്ദ്രനിലെ സൗത്ത് പോളില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയായിരുന്നു പദ്ധതി. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സോഫ്റ്റ് ലാന്‍ഡിംഗിന് നിമിഷങ്ങള്‍ക്ക് മുമ്പ് 2.1 കിലോമീറ്റര്‍ മുകളില്‍വച്ച് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു.

തുടർന്ന് വിക്രം ലാന്‍ഡര്‍ പതിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ചിത്രം നാസയുടെ ഉപഗ്രഹം ഒക്ടോബര്‍ 14ന് എടുത്തെന്നും ഇതിൽ വിക്രം ലാന്‍ഡര്‍ സംബന്ധിച്ച തെളിവൊന്നും ലഭിച്ചില്ലെന്നും നാസ അറിയിച്ചു. ഒരു പക്ഷെ വിക്രം ലാന്‍ഡര്‍ വീണത് തിരച്ചില്‍ പരിധിക്ക് പുറത്തായിരിക്കാന്‍ സാധ്യതയുണ്ട്. ചന്ദ്രനിൽ ഏകദേശം 70 ഡിഗ്രി ദക്ഷിണഭാഗത്ത്. ആ പ്രദേശം നിഴല്‍ വിമുക്തമാകാന്‍ സാധ്യത കുറവാണെന്നും നാസ പറയുന്നു.