മലപ്പുറത്ത് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

single-img
23 October 2019

മലപ്പുറം ജില്ലയിലെ തിരൂർ പുല്ലൂരിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ബൈക്കിൽ യാത്ര ചെയ്തിരുന്ന വാരണാക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.